Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Letter

എം.​കെ. സ്റ്റാ​ലി​ന്‍റെ രീ​തി​യി​ൽ കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ച് വി​ജ​യ്‌‌​യും

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ശ്രീ​ല​ങ്ക​യി​ൽ ത​ട​വി​ലാ​കു​മ്പോ​ൾ എം.​കെ. സ്റ്റാ​ലി​ൻ കേ​ന്ദ്ര​ത്തി​ന് ക​ത്ത് എ​ഴു​തു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് വി​ജ​യ് നേ​ര​ത്തെ വി​മ​ർ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ൾ വി​ജ​യ്‌‌​യും അ​തേ രീ​തി​യി​ൽ കേ​ന്ദ്ര​ത്തി​ന് ക​ത്ത് ന​ൽ​കി​യ​തു രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ശ്രീ​ല​ങ്ക​യി​ൽ ത​ട​വി​ലാ​യ ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മോ​ച​ന​ത്തി​നാ​യി അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് വി​ജ​യ് ക​ത്ത​യ​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന​യു​ടെ പി​ടി​യി​ലാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ജ​യ് കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ച​ത്. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യ​തി​ന് പി​ന്നാ​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​നു​ള്ള വി​ജ​യ്‌‌​യു​ടെ ആ​ദ്യ​ത്തെ ക​ത്താ​ണി​ത്.

Latest News

Corehub Up